vss
നവീകരിച്ച അന്തിക്കാട് വാക്കരക്കുളം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

അന്തിക്കാട്: സംസ്ഥാന കൃഷി വകുപ്പിന്റെ സഹസ്ര സരോവർ പദ്ധതി പ്രകാരം അന്തിക്കാട് പഞ്ചായത്തിൽ നവീകരിച്ച വാക്കരകുളം മന്ത്രി വി.എസ് സുനിൽകുമാർ നാടിന് സമർപ്പിച്ചു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ, കെ.എൽ.ഡി.സി എം.ഡി പി.എസ് രാജീവ്, പഞ്ചായത്ത് മെമ്പർമാരായ കെ.എം കിഷോർ കുമാർ, എ.ബി ബാബു, സുമ സന്തോഷ്, വിവിധ രാഷ്ട്രിയ പ്രതിനിധികളായ സി.കെ കൃഷ്ണകുമാർ, രഭീഷ് കെ ആർ, ടി.കെ മാധവൻ എന്നിവർ സംസാരിച്ചു.