മണ്ണുത്തി: ശക്തമായ മഴയിൽ വാണിയംപാറയിൽ ഗ്യാസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി വൻ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. എറണാകുളത്തു നിന്നും പാലക്കാട്ടേയ്ക്ക് ഗ്യാസുമായി പോയിരുന്ന ലോറിയാണ് റോഡിൽ നിന്നും വഴുതിമാറിയത്. തുടർന്ന് ഹൈവേ പൊലീസ് സ്ഥലത്തെത്തുകയും എസ്.ഐ: ജയകുമാറിന്റെ നേതൃത്വത്തിൽ ക്രെയിനിന്റെ സഹായത്തോടെ വൈകിട്ട് ആറോടെ ലോറി പാതയിൽ നിന്നും നീക്കം ചെയ്തു.