തൃശൂർ: ജില്ലയിൽ 184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.105 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. കൊവിഡ് ബാധിതർ 6,419 ആണ്. ഇന്നലെ സമ്പർക്കം വഴി 177 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗ ഉറവിടമറിയില്ല. 11,248 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 195 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1643 പേർക്ക് ആന്റിജൻ പരിശോധന നടത്തി.
ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ
ദയ ക്ലസ്റ്റർ 5 (ആരോഗ്യപ്രവർത്തകർ)
കെഇപിഎ ക്ലസ്റ്റർ 2
ആർആർ മെഡിക്കൽസ് ക്ലസ്റ്റർ 2
എലൈറ്റ് ക്ലസ്റ്റർ 2 (ആരോഗ്യപ്രവർത്തകർ 1)
മറ്റ് സമ്പർക്ക കേസുകൾ 162
ആരോഗ്യ പ്രവർത്തകർ 1
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 5
വിദേശത്തുനിന്ന് വന്നവർ 2
പ്രത്യേക പരിരക്ഷ വേണ്ടവർ
60 വയസിന് മുകളിൽ
14 പുരുഷന്മാർ
15 സ്ത്രീകൾ
10 വയസിന് താഴെ
12 ആൺകുട്ടികൾ
10 പെൺകുട്ടികൾ
പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ല കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാാപിച്ചു.
കോലഴി : വാർഡ് 2 (ആട്ടോർ ലക്ഷം വീട് കോളനി റോഡ് പ്രദേശവും അതിലേക്കുള്ള രണ്ട് മെയിൻ റോഡും), 13 (പാമ്പൂർ സെന്റർ മുതൽ തളംവരി നാലും കൂടിയ വഴി വരെ), മണലൂർ: വാർഡ് 5, ചൊവ്വന്നൂർ: വാർഡ് 4 മുഴുവനായും (ഇതുവരെ ഭാഗികം), ചേലക്കര : വാർഡ് 13 (കിഴക്കേത്തറ റോഡ്), വാർഡ് 14 (ചീനിക്കുളം റോഡ്), പാണഞ്ചേരി: വാർഡ് 17 (വീണ്ടുശ്ശേരി സെന്റ് മേരീസ് കപ്പേള മുതൽ ചക്കിയത്ത് കനാൽപാലം വരെയുള്ള റോഡിന് ഇരുവശവും), 18 (പയ്യനം കോളനി മുതൽ വീണ്ടുശ്ശേരി റോഡിന് ഇരുവശവും വീണ്ടുശ്ശേരി മുതൽ പയ്യനം പെട്ടിപ്പാലം വരെ റോഡിന് ഇരുവശവും), എടത്തിരുത്തി: വാർഡ് 14 (ലക്ഷം വീട് കോളനി പരിസര പ്രദേശം), കയ്പ്പറമ്പ്: വാർഡ് 7 (പ്രകൃതി മിച്ചഭൂമി പ്രദേശം), ചൊവ്വന്നൂർ: വാർഡ് 2, ഗുരുവായൂർ നഗരസഭ: ഡിവിഷൻ 5, പറപ്പൂക്കര: വാർഡ് 4, 11, എറിയാട്: 1, 21, 22, 23 വാർഡുകൾ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് കണ്ടെയ്ൻമെന്റ് സോണിലേക്ക് മാറ്റി.