bridge
മന്ത്രി വി.എസ്. സുനിൽകുമാർ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന നമ്പ്യാർപടി പാലം

ചാലക്കുടി: കപ്പത്തോടിന് കുറുകെ പരിയാരം, കോടശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നമ്പ്യാർപടി പാലത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. കപ്പത്തോട് സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പാണ് പാലം നിർമ്മിച്ചത്. 77 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. കെ.എൽ.ഡി.സി മുഖേനയാണ് ഫണ്ട് അനുവദിച്ചത്.

കപ്പത്തോട് സംരക്ഷണത്തിന് 10 കോടി രൂപ കൃഷി വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇതിനെ മൂന്നു ഘട്ടമായി തിരിക്കുകയും ചെയ്തു. ഇതിലെ ഒരു ഘട്ടമാണ് നമ്പ്യാർപടി പാലം നിർമ്മാണം. നാട്ടുകാരുടെ ഏറക്കാലത്തെ സ്വപ്‌നമാണ് ഇതോടെ യാർത്ഥ്യമാകുന്നത്. ബി.ഡി. ദേവസി എം.എൽ.എയാണ് ഇതിന് മുൻകൈയ്യെടുത്തത്. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ ബെന്നി ബെഹന്നാൻ എം.പി, പഞ്ചായത്തു പ്രസിഡന്റുമാരായ ജെനീഷ് പി.ജോസ്, ഉഷ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു തുടങ്ങിയവർ സംസാരിക്കും.