ചാവക്കാട്: കടപ്പുറത്തെ പ്രാദേശിക കോൺഗ്രസ് നേതാവും, ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ ഇരട്ടപ്പുഴ സ്വദേശി ഷാജി വലിയകത്ത് (48) നിര്യാതനായി. ഉദയവായന ശാലയുടെ പ്രസിഡന്റ് കൂടിയായിരുന്നു. അസുഖബാധിതനായിരുന്ന ഷാജി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലായിരുന്നു അന്ത്യം.