കാഞ്ഞാണി: നവീകരിച്ച മണലൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്തംബർ 15ന് പത്തിന് ഓൺലൈനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി അറിയിച്ചു. 70 ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലാണ് പണി പൂർത്തികരിച്ചത്.
പാർക്കിംഗ് സൗകര്യം, ഫ്രണ്ട് ഓഫീസ്, ഫിഡിംഗ് റൂം, മിറ്റീംഗ് ഹാൾ, ഓരോ ഡിപ്പാർട്ട്‌മെന്റിനും ഓഫീസ് കാബിനുകൾ, ടോയ്‌ലറ്റ് എന്നിവയോടു കൂടിയാണ് പഞ്ചായത്തിന്റെ മുഖം മിനുക്കിയത്. പഞ്ചായത്ത് ഓഫീസിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. വൈസ് പ്രസിഡന്റ് എം.ആർ. മോഹനൻ, മെമ്പർമ്മാരായ എം.കെ. സദാനന്ദൻ, റോബിൻ വടക്കേത്തല വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.