nattika-primary-health-ce

നാട്ടിക പ്രൈമറി ഹെൽത്ത് സെന്ററിൽ ഹെമിറ്റോളജി അനലൈസർ സ്ഥാപിക്കുന്ന ചടങ്ങിന് എത്തിയ ഗീത ഗോപി എം.എൽ.എ

തൃപ്രയാർ: നാട്ടിക എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നാട്ടിക പ്രൈമറി ഹെൽത്ത് സെന്ററിൽ ഹെമിറ്റോളജി അനലൈസർ സ്ഥാപിച്ചു. ഗീതാഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷത വഹിച്ചു. ഇന്ദിര ജനാർദ്ദനൻ, ഗീതാ മണികണ്ഠൻ, ഡോ. രാജി, അസി. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, വി.വി പ്രദീപ്, സി.ആർ സുരേന്ദ്രൻ, വി.ആർ പ്രഭ, സി.ജി അജിത്കുമാർ എന്നിവർ സംബന്ധിച്ചു.