swapna-suresh

തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വിയ്യൂർ ജയിലിലേക്ക് മാറ്റി. എല്ലാ പരിശോധനകളും പൂർത്തിയാക്കി നിരീക്ഷണത്തിലായിരുന്നു സ്വപ്ന. മാനസികസമ്മർദ്ദത്തെ തുടർന്നുള്ള അസ്വസ്ഥതകളാണ് സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ ബോർഡ് ചേർന്നാണ് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

എൻ.ഐ.എ കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യൽ മെഡിക്കൽ ബോർഡാണ് ചികിത്സ നടത്തിയത്. വൈകിട്ട് മൂന്നോടെയാണ് ജയിലിലെത്തിച്ചത്. കാക്കനാട് ജയിലിൽ കഴിയുകയായിരുന്ന സ്വപ്‌ന സുരേഷിനെ കഴിഞ്ഞ ആഴ്ചയാണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്. അതീവ സുരക്ഷാവിഭാഗം ജയിലിലാണ് ഇവരെ പാർപ്പിച്ചത്. കഴിഞ്ഞ ഏഴിനാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.