വെള്ളാങ്ങല്ലൂർ: ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ പുതിയ ഭരണ സമിതി അധികാമേറ്റതിന് ശേഷം ആചാര ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി ഇരിങ്ങാലക്കുട ടൌൺ കമ്മിറ്റി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ് ഷാജു പൊറ്റക്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി സതീഷ് കോമ്പാത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി രാജീവ് മേനോൻ, സിദ്ധാർത്ഥൻ തിരുത്തിപ്പറമ്പിൽ, മനോജ് എന്നിവർ സംസാരിച്ചു.