ചികിത്സയിലുള്ളവർ 2029
തൃശൂർ: ജില്ലയിൽ 172 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6,592 ആണ്. 4502 പേരാണ് രോഗമുക്തരായത്. ഇന്നലെ സമ്പർക്കം വഴി 169 പേർക്ക് രോഗം സ്ഥിരീകരിച്ചു. എലൈറ്റ് ക്ലസ്റ്ററിൽ ആരോഗ്യ പ്രവർത്തകരിലൊരാൾക്ക് രോഗബാധയുണ്ടായി. ആറ് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സമ്പർക്കം വഴി 162 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. 60 വയസിന് മുകളിൽ 13 പുരുഷന്മാർ, 15 സ്ത്രീകൾ, 10 വയസിന് താഴെ അഞ്ച് ആൺകുട്ടികൾ, 8 പെൺകുട്ടികൾ എന്നിവർക്കാണ് രോഗബാധ. 553 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9727 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 213 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1611 പേർക്ക് ആന്റിജൻ പരിശോധന നടത്തി.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: കളക്ടർ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. എറിയാട് പഞ്ചായത്ത്: വാർഡ് 12, 20 , 2 (ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് മാറ്റുന്നു), എളവള്ളി പഞ്ചായത്ത്: വാർഡ് 5, ദേശമംഗലം: വാർഡ് 3, കണ്ടാണശ്ശേരി: വാർഡ് 6 (സെൻ്റ് തോമസ് യു.പി. സ്കൂൾ മുതൽ റോഡിനിരുവശവും കെ.എസ്.ഇ.ബി ഓഫീസ് മുതൽ കണ്ടനുള്ളി റോഡ് വരെ), അളഗപ്പനഗർ: വാർഡ് 12 (ചുക്കിരിക്കുന്ന് പ്രദേശം), കാട്ടകാമ്പാൽ: വാർഡ് 8 (വടക്കേ കോട്ടോൽ ഭാഗം), നെന്മണിക്കര: വാർഡ് ഒന്ന് (തലോർ തൈക്കാട്ടുശ്ശേരി റോഡിൽ തലോർ ജംഗ്ഷൻ മുതൽ ചിറ്റിശ്ശേരി റോഡ് വരെയുള്ള പ്രദേശവും വാര്യർ റോഡിൽ നിന്നുള്ള ഊട്ടോളി റോഡ് പ്രദേശവും), കയ്പമംഗലം : വാർഡ് 15, ചൊവ്വന്നൂർ: വാർഡ് 13 (പന്തല്ലൂർ ക്ഷേത്രം വഴി, പന്തല്ലൂർ ക്ഷേത്രം-വള്ളിക്കാട്ടിരി ക്ഷേത്രം വഴി), മണലൂർ : വാർഡ് 4.
ഒഴിവാക്കിയത്
വടക്കാഞ്ചേരി ഡിവിഷൻ 14, വലപ്പാട് : വാർഡ് 5, 10, 13, എടത്തിരുത്തി : വാർഡ് 10, കയ്പറമ്പ് : വാർഡ് 13, എടവിലങ്ങ് : വാർഡ് 12, 13, 14, അളഗപ്പനഗർ : വാർഡ് 8, എറിയാട് : വാർഡ് 11, 10 (വാട്ടർ ടാങ്ക് റോഡ് മുതൽ മഞ്ഞളി വടക്കുവശം ആറാട്ടുകടവ് പുളിഞ്ചോട് വരെയുള്ള ഭാഗം ഒഴികെ), പുത്തൂർ : വാർഡ് 8, മറ്റത്തൂർ : വാർഡ് 8.