bjp
ചാവക്കാട് നഗരത്തിൽ നടന്ന ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം

.ചാവക്കാട്: മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി. യോഗം ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പ്രസന്നൻ പാലയൂർ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. അനിൽകുമാർ, കർഷകമോർച്ച മണ്ഡലം സെക്രട്ടറി ദിജു ദ്വാരക, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് പി.വി. വിജിത്ത് തുടങ്ങിയവർ സംസാരിച്ചു.