ചാവക്കാട്: ചാവക്കാട് നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നത പഠനത്തിനായി ലാപ്‌ടോപ്പ് വിതരണം ചെയ്തു.നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എ. മഹേന്ദ്രൻ, എം.ബി. രാജലക്ഷ്മി, എ.സി. ആനന്ദൻ, സഫൂറ ബക്കർ, ഫിഷറീസ് സബ് ഇൻസ്‌പെക്ടർ ഫാത്തിമ, കൗൺസിലർമാരായ പി.എം. നാസർ, ടി.എ. ഹാരിസ് എന്നിവർ സംസാരിച്ചു. ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ 20 പേർക്കാണ് ലാപ്‌ടോപ് നൽകിയത്.