bridge
നമ്പ്യാർപടി പാലത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു

ചാലക്കുടി: തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകുന്ന വാഗ്ദ്ധാനങ്ങൾ നിറവേറ്റുന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ മുഖ്യ അജണ്ടയെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കപ്പത്തോടിനു കുറുകെ നിർമ്മിച്ച നമ്പ്യാർപടി പാലം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കപ്പത്തോടിന്റെ നവീകരണത്തിന് കൃഷി വകുപ്പ് 10 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽപ്പെട്ടതാണ് 77 ലക്ഷം രൂപ ചെലവു വന്ന പാലത്തിന്റെ നിർമ്മാണം. കെ.എൽ.ഡി.സി വഴിയാണ് ഇതു നടപ്പാക്കിയത്. നവീകരണത്തിന്റെ മറ്റു പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് മന്ത്രി തുടർന്ന് പറഞ്ഞു.
കോടശേരി, പരിയാരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ബി.ഡി. ദേവസി എം.എൽ.എ ഓൺ ലൈനിലൂടെ അദ്ധ്യക്ഷ പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജെനീഷ് പി.ജോസ്, ഉഷ ശശിധരൻ, ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.എസ്. രാജീവ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.