ചാലക്കുടി: അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതിയുടെ ഭാഗമായി ആദിവാസികൾക്കുള്ള തൊഴിൽ ഉപകരണങ്ങൾ മന്ത്രി വി.എസ്. സുനിൽകുമാർ വിതരണം ചെയ്തു. തെങ്ങുകയറ്റ യന്ത്രങ്ങൾ, പുല്ലുവെട്ട് യന്ത്രങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. തവളക്കുഴിപ്പാറ കോളനിയിലേക്ക് ടില്ലറും മന്ത്രി കൈമാറി. കുടുംബശ്രീ വിപണന കേന്ദ്രം ഉദ്ഘാനവും സംരംഭക സബ്‌സിഡി വിതരണവും കൃഷി മന്ത്രി നിർവ്വഹിച്ചു.
അതിരപ്പിള്ളി ബ്രാൻഡ് ഉത്പന്നങ്ങൾ ആറ് മാസത്തിനകം ലോക വിപണിയിൽ വിതരണത്തിന് എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. സിയാൽ അടക്കമുള്ള കമ്പനികളുമായി ഇതിന്റെ ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ഡി. ദേവസി എം.എൽ.എ ഓൺ ലൈനിലൂടെ അദ്ധ്യക്ഷ പ്രസംഗം നടത്തി.
വെറ്റിലപ്പാറയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ്. മിനി, കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ- ഓർഡിനേറ്റർ രാധാകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്‌സൺ രമ്യ ബിനു, പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.