model
കെ.കെ. ബിനീഷ് പൊലീസ് സ്റ്റേഷനിൽ വച്ച് കൈ ചെയിൻ കൈമാറുന്നു

മാള: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ കൈച്ചെയിൻ ഉടമയ്ക്ക് തിരിച്ചുനൽകി പൊതുപ്രവർത്തകനായ യുവാവ് മാതൃകയായി. മാള ഗുരുധർമ്മ ട്രസ്റ്റ് ഡയറക്റ്ററും സി.പി.ഐ അന്നമനട ലോക്കൽ കമ്മിറ്റി മെമ്പറും അന്നമനട ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റുമായ കെ.കെ ബിനീഷാണ് കൈച്ചെയിൻ മാള പൊലീസ് സ്റ്റേഷനിൽ വച്ച് ഉടമയ്ക്ക് കൈമാറിയത്. മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ നിന്ന് മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് ഓഫീസിലേക്ക് നടന്ന് വരുമ്പോഴാണ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കൈച്ചെയിൻ ലഭിച്ചത്. ഉടനെതന്നെ മാള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ ചെയിൻ നഷ്ടപ്പെട്ട കാരൂർ ഏഴുമാല അരുണിന്റെ ഭാര്യ രേഖ നിരവധി ഇടങ്ങളിൽ തിരഞ്ഞ ശേഷം വൈകീട്ടോടെ മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ബിനീഷിനെ പൊലീസ് വിളിച്ചുവരുത്തി രേഖയ്ക്ക് കൈച്ചെയിൻ കൈമാറി. പണയം വെയ്ക്കാൻ കൊണ്ടുവരുന്നതിനിടയിലാണ് കൈച്ചെയിൻ നഷ്ടപ്പെട്ടത്.