youthcongress-valapad
വലപ്പാട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

വലപ്പാട്: മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വലപ്പാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാണാട്ടിൽ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈൻ നാട്ടിക മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വികാസ് സി.വി, യൂത്ത് കോൺഗ്രസ് നേതാക്കളായ റാനിഷ്‌ കെ. രാമൻ, പി. ഐ നൗഷാദ്, ശ്യാം രാജ് ,അനന്തകൃഷ്ണൻ, അജ്മൽ ഷെരീഫ്, ആന്റോ തൊറയൻ, ജെൻസൺ വലപ്പാട്, ഉണ്ണിക്കൃഷ്ണൻ ചാണാടി തുടങ്ങിയവർ പ്രസംഗിച്ചു. വലപ്പാട് കോതകുളത്ത് ആരംഭിച്ച പ്രകടനം ചന്തപ്പടിയിൽ സമാപിച്ചു.