കയ്പമംഗലം: പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാദരം 2020 ചൊവ്വ നടക്കും. ബാങ്കിന്റെ പുന്നക്കബസാർ ഹെഡ് ഓഫീസ് മന്ദിര ഹാളിൽ രാവിലെ 10.30 ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപകൻ വി.കെ മുജീബ് റഹ്മാനെ ആദരിക്കൽ, നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്ക് ആദരം എന്നിവ നടക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബിദലി, പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സെക്രട്ടറി ടി.ബി ജിനി തുടങ്ങിയവർ പങ്കെടുക്കും.