കാഞ്ഞാണി: സർക്കാറിന്റെ സുഭിക്ഷ കേരളം സമിശ്ര പച്ചക്കറി കൃഷിയുടെ ഭാഗമായി സി.പി.ഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമ്പുള്ളി മഞ്ചേരി മുരളിയുടെ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് സഖാവ് കെ.കെ രാജേന്ദ്രബാബു ( കിസാൻ സഭ ജില്ലാ പ്രസിഡന്റ് ) നിർവഹിച്ചു. കെ.വി വിനോദൻ, വി.ആർ മനോജ്, ധർമ്മൻ പറത്താട്ടിൽ, പി.ബി ജോഷി, പി.ബി ഹരിദാസ്, ഷൈനി ദിനേശൻ, ധനമോൻ മഠത്തിപറമ്പിൽ, ശശിധരൻ പൊറ്റേക്കാട്ട് തുടങ്ങിയവർ സംബന്ധിച്ചു