malsya-fed-aadharam-
എം.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ സബിത സജീവനെ മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ചൻ മത്സ്യഫെഡിന്റെ ക്യാഷ് അവാർഡും, സ്മരണികയും നൽകി ആദരിക്കുന്നു

കയ്പമംഗലം: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്നും എം.എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക് നേടിയ മത്സ്യ തൊഴിലാളി വടക്കുംപുറത്ത് സജീവൻ അംബിക ദമ്പതികളുടെ മകളായ സബിത സജീവനെ മത്സ്യ ഫെഡ് ആദരിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ചൻ മത്സ്യഫെഡിന്റെ കാഷ് അവാർഡും, സ്മരണികയും വീട്ടിലെത്തി നൽകി.

മത്സ്യഫെഡ് സംസ്ഥാന ബോർഡ് മെമ്പർ മുഹമ്മദ് ഹനീഫ, മത്സ്യഫെഡ് ജില്ലാ മാനേജർ കെ.കെ ബാബു, കയ്പമംഗലം മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണ സമിതിയംഗം കോഴിപറമ്പിൽ ബാബു, സംഘം ജീവനക്കാർ എന്നിവർ സന്നിഹിതരായി.