ചാവക്കാട്: ചാവക്കാട് നഗരസഭയുടെ വികസനത്തിന്റെ അഞ്ച് വർഷങ്ങൾ ഉൾപ്പെടുത്തിയുള്ള ചന്തമുള്ള ചാവക്കാട് എന്ന ഡോക്യുമെന്ററി പ്രകാശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭാ ഹോളിൽ പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സഫൂറ ബക്കർ, എ.സി. ആനന്ദൻ, നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.