തൃശൂർ: 115 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 182 പേർക്ക് കൂടി കൊവിഡ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,090 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,774 ആണ്. 4,617 പേരെയാണ് രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. സമ്പർക്കം വഴി 179 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം അറിയില്ല. 571 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ക്ലസ്റ്ററുകൾ
കെ.ഇ.പി.എ ക്ലസ്റ്റർ 9
എലൈറ്റ് ക്ലസ്റ്റർ 4 (മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ)
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ 2
ദയ ക്ലസ്റ്റർ 1
മറ്റുള്ള ആരോഗ്യ പ്രവർത്തകർ 5
മറ്റ് സമ്പർക്ക കേസുകൾ 156.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 3 പേർ
പ്രത്യേക പരിരക്ഷ വേണ്ടവർ
60 വയസിന് മുകളിൽ
13 പുരുഷന്മാർ
14 സ്ത്രീകൾ
10 വയസിന് താഴെ
7 ആൺകുട്ടികൾ
7 പെൺകുട്ടികൾ
കൂടുതൽ പേർ ചികിത്സയിലുള്ളത്
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 110
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ് 43
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് 49
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 86
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 72
സെന്റ് ജെയിംസ് അക്കാഡമി, ചാലക്കുടി 207
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 139
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 103
സി.എഫ്.എൽ.ടി.സി കൊരട്ടി 60,
പി. സി. തോമസ് ഹോസ്റ്റൽ 246
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 44
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി കളക്ടർ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. എറിയാട് വാർഡ് 13, 14, 15, 16, 17, 18, 19 വാർഡുകൾ (എഫ്.എച്ച്.സി മാടവനയ്ക്ക് കീഴിലെ) ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് കണ്ടെയിൻമെന്റ് സോണാക്കി മാറ്റുന്നു. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 23 (മംഗലം കുരിശുപള്ളി ഭാഗം 1 മുതൽ 60 വരെയുള്ള വീടുകൾ), പറപ്പൂക്കര വാർഡ് 14 (പഞ്ചായത്ത് കിണർ മുതൽ പടിഞ്ഞാറേ ഭാഗം 14ാം വാർഡ് അവസാനിക്കുന്നത് വരെയുള്ള പ്രദേശം), കൊടകര വാർഡ് 2 (കാവുംതറ മനവഴി മുതൽ കാവുംതറ യുവരശ്മി ക്ലബ് വരെ), പറപ്പൂക്കര വാർഡ് 8.
ഒഴിവാക്കിയ പ്രദേശങ്ങൾ
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 27, 30, എളവള്ളി വാർഡ് 13, പോർക്കുളം വാർഡ് 3, വെള്ളാങ്കല്ലൂർ വാർഡ് 13, 14, 15, ശ്രീനാരായണപുരം വാർഡ് 7, ആളൂർ വാർഡ് 15, വാടാനപ്പിള്ളി വാർഡ് 5.