പാവറട്ടി: മുല്ലശ്ശേരി കനാലിനെയും ഇടത് ചെമ്മീൻ ചാലിനെയും ബന്ധിപ്പിക്കുന്ന മാടക്കാക്കൽ പാലം ഇന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാർ നബാർഡ് റിഡ്ഫ് 20 പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പ് കെ.എൽ.ഡി.സി മുഖേന മൂന്ന് സ്പാനോടു കൂടിയ പാലം 101.22 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
തൃശൂർ പൊന്നാനി കോൾ മേഖലയുടെ സമഗ്ര വികസനത്തിന് ജനുവരിയിൽ ഏകദേശം 16 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതായി കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശനും എം.ഡി: പി.എസ്. രാജീവും അറിയിച്ചു.
മാടക്കാക്കൽ പാലത്തിന്റെ സമർപ്പണം തിങ്കളാഴ്ച വൈകീട്ട് നാലിന് പഞ്ചായത്ത് ഹാളിൽ വച്ച് വീഡിയോ കോൺഫറൻസ് വഴി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാകും. കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശൻ, ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.
കാപ്
നിർമ്മാണം പൂർത്തിയായ മാടക്കാക്കൽ പാലം.