ചാലക്കുടി: കോഴിക്കോട് മേപ്പയൂർ കുലപ്പറക്കുന്നിലെ പട്ടികജാതി വിദ്യാർത്ഥികളെ അക്രമിച്ച സാമൂഹിക വിരുദ്ധരുടെ പേരിൽ നടപടി സ്വീകരിക്കുക, മൂന്നാർ വട്ടവടയിലെ ബാർബർ ഷാപ്പുകളിൽ പട്ടികജാതിക്കാരെ അകറ്റിനിറുത്തുന്ന നടപടിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സാംബവ മഹാസഭ ചാലക്കുടി യൂണിയന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സൗത്ത് ജംഗ്ഷനിലെ സമരം സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.എം. സുബ്രൻ അദ്ധ്യക്ഷനായി. വനിതാ സമാജം സംസ്ഥാന സെക്രട്ടറി ഭവാനി കുമാരൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. ജയൻ, കെ.സി. ചന്ദ്രൻ, കെ.ഐ. അജി എന്നിവർ സംസാരിച്ചു.