kovid-19

ചാവക്കാട്: പുന്നയൂർ പഞ്ചായത്തിൽ അകലാട് 18, 19 വാർഡുകളിലായി അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19-ാം വാർഡിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിലെ 4 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോകാൻ കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഈ കുടുംബത്തിലെ യുവാവ് കൊവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചത്‌. രോഗലക്ഷണങ്ങളാൽ അഞ്ച് ദിവസമായി എടക്കഴിയൂർ സി.എച്ച്.സിയിലെ ചികിത്സയിൽ രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് പതിനെട്ടാം വാർഡ് അകലാട് മൂന്നൈനി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകി.