bjp
ബി.ജെ.പിയുടെ സേവാസപ്താഹം ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം ജന്മദിനം പ്രമാണിച്ച് രാജ്യവ്യാപകമായി സേവാസപ്താഹം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വടക്കുംനാഥൻ ക്ഷേത്രമൈതാനത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ.കെ.ആർ. ഹരി , വിൻഷി അരൂൺകുമാർ, സുജയ് സേനൻ, റോഷൻ, രഘുനാഥ്.സി.മേനോൻ, വിപിൻ ഐനിക്കുന്നത്ത്, എൻ.പ്രസാദ്, കൗൺസിലർ ലളിതാമ്പിക, പ്രസിഡന്റ് ഉഷ മരുതൂർ എന്നിവർ പങ്കെടുത്തു.