covid

തൃശൂർ: 140 പേർ രോഗമുക്തരായപ്പോൾ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആണ്. തൃശൂർ സ്വദേശികളായ 42 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,935 ഉം രോഗമുക്തരായവർ 4,757 ആണ്. ഇന്നലെ ജില്ലയിൽ സമ്പർക്കം വഴി 157 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേരുടെ രോഗ ഉറവിടമറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന രണ്ട് പേർക്കും വിദേശത്ത് നിന്നും വന്ന രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസിന് മുകളിൽ 9 പുരുഷന്മാരും 9 സ്ത്രീകളും 10 വയസിന് താഴെ 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടുന്നു.


ക്ലസ്റ്റർ വഴിയുള്ള രോഗബാധ


എലൈറ്റ് ക്ലസ്റ്റർ 2

കെഇപിഎ ക്ലസ്റ്റർ 1

വൈമാൾ ക്ലസ്റ്റർ 1

ക്രാഫ്റ്റ് ആശുപത്രി ക്ലസ്റ്റർ 1

മറ്റ് സമ്പർക്ക കേസുകൾ 145

ആരോഗ്യ പ്രവർത്തകർ 5


വീടുകളിൽ

നിരീക്ഷണത്തിൽ

9,465 പേർ

ചികിത്സയിൽ

610 പേർ

ഇന്നലെ

ആശുപത്രിയിൽ

195 പേർ

ആന്റിജൻ പരിശോധന

923