കയ്പമംഗലം: പഞ്ചായത്തുകളുടെ വാർഷിക വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും, പഞ്ചായത്തുകൾ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിലും പ്രതിഷേധിച്ച് കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസൺ അദ്ധ്യക്ഷതയിൽ ഡി.സി.സി സെക്രട്ടറി കെ.എഫ്. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. സുരേഷ് കൊച്ചുവീട്ടിൽ, കെ.വി. അബ്ദുൾ മജീദ്, പി.എസ്. ഷാഹിർ, പി.എ. അനസ്, കെ.സി. ബിജോയ്, പി.എം. അബ്ദുൾ മജീദ്, ദിവാകരൻ കുറുപ്പത്ത്, ദാസൻ പനയ്ക്കൽ എന്നിവർ സംസാരിച്ചു.