തൃപ്രയാർ: ത്രിതല പഞ്ചായത്തുകളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസ് ഉപവാസ സമരം നടത്തി. നാട്ടിക പഞ്ചായത്ത് ഓഫീസിനു മുൻപിൽ കോൺഗ്രസ് ജനപ്രതിനിധികളും നേതാക്കളും നടത്തിയ ഉപവാസ സമരം കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വിനു അദ്ധ്യക്ഷനായി. സി.ജി. അജിത്കുമാർ, പി.എം. സിദ്ദിഖ്, എൻ.കെ. ഉദയകുമാർ, ടി.വി. ഷൈൻ, കെ.വി. സുകുമാരൻ, ബിന്ദു പ്രദീപ്, ഇന്ദിര ജനാർദ്ദനൻ, ലളിത മോഹൻ ദാസ് എന്നിവരാണ് ഉപവാസ സമരമിരുന്നത്. ഡി.സി.സി സെക്രട്ടറിമാരായ വി.ആർ. വിജയൻ, അനിൽ പുളിക്കൽ, ചക്രപാണി പുളിക്കൽ, ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത്, പി.വി. ജനാർദ്ദനൻ സംസാരിച്ചു.
വലപ്പാട് ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സത്യഗ്രഹം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഡി.സി.സി വൈസ് പ്രസിഡന്റ് ടി.യു. ഉദയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി. വികാസ് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വി.എ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശോഭാസുബിൻ, മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് താടിക്കാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ശരത് കുമാർ, ജനപ്രതിനിധികളായ സുമേഷ് പാനാട്ടിൽ, കെ.ജെ. യദുകൃഷ്ണ, ഐ.വി. സുന്ദരൻ, പി.വി. വത്സൻ എന്നിവർ പ്രസംഗിച്ചു. സത്യഗ്രഹം സമാപനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.