വാടാനപ്പിളളി: ഇന്നലെ വാടാനപ്പിള്ളിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏങ്ങണ്ടിയൂരിൽ വാർഡ് 1- ഒന്ന്, വാർഡ് 2- നാലു പേർ, വാർഡ് 6- ഒന്ന്, വാർഡ് 9- രണ്ട് പേർ എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. ഏങ്ങണ്ടിയൂരിലെ കൊവിഡ് ബാധിതരിൽ പഞ്ചായത്ത് അംഗവും ഉൾപ്പെടുന്നു.
വാടാനപ്പിള്ളിയിൽ വാർഡ് 11ൽ ഒരു കുടുംബത്തിലെ രണ്ടു പേർക്കും തളിക്കുളം പത്താം വാർഡിൽ ചേറ്റുവ ഹാർബറിൽ നിന്നും ലോറിയിൽ മത്സ്യം കൊണ്ടുപോകുന്നയാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അബ്ദുൾ ജബ്ബാർ, കെ. ഗോപകുമാർ, ടി.പി. ഹനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.