nagesh

പുതുരുത്തിയിലെ ഫ്‌ളാറ്റ് എ.നാഗേഷ് സന്ദർശിക്കുന്നു

തൃശൂർ: അനിൽ അക്കര ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരിക്കെ പുതുരുത്തിയിൽ പട്ടികജാതി വിഭാഗങ്ങൾക്കായി പണികഴിപ്പിച്ച ഫ്ലാറ്റിന്റെ നിർമ്മാണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്. ഈ ഫ്ലാറ്റ് ഇതുവരെ തുറന്ന് കൊടുത്തിട്ടില്ലെന്ന് മാത്രമല്ല, ഇതിന്റെ കരമടക്കുന്നത് അനിൽ അക്കരയുടെ ബന്ധുവാണെന്നും നാഗേഷ് ആരോപിച്ചു.

ഇത് നഗരസഭയെ ഏൽപ്പിച്ചുവെന്നാണ് അനിൽ അക്കര പറയുന്നുത്. ഇതിലൂടെ വ്യക്തമാകുന്നത് അനിൽ അക്കരയും വടക്കാഞ്ചേരിയിലെ സി.പി.എമ്മും തമ്മിലുള്ള ഒത്തുതീർപ്പാണ്. അനിൽ അക്കരയുടെ ബന്ധുവിന്റെ പേരിൽ ഇപ്പോഴും കരമടക്കുന്നതിനെ കുറിച്ച് മറുപടി പറയാൻ നഗരസഭ തയ്യാറാകണം. ഏഴ് കുടുംബങ്ങൾക്ക് താമസിക്കാനാണ് ഫ്ലാറ്റ് നിർമിച്ചത്. എന്നാൽ ആറു വർഷമായിട്ടും ഇത് ഉദ്ഘാടനം ചെയ്യാൻ സാധിച്ചിട്ടില്ല. വടക്കാഞ്ചേരിയിൽ ബി.ജെ.പി നടത്തുന്നത് ഒത്തു തീർപ്പ് സമരമെന്നാണ് കോൺഗ്രസുകാർ പറയുന്നത്. അനിൽ അക്കരയും സി.പി.എമ്മും നടത്തുന്ന പൊറോട്ട് നാടകത്തിന് മറപിടിക്കാൻ ബി.ജെ.പിയുടെ മേലിലേക്ക് വരേണ്ടെന്നും നാഗേഷ് പറഞ്ഞു.