 
ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ വീരഞ്ചിറയിൽ ആനക്കൂട്ടം തകർത്ത ഞായപ്പിള്ളി വിജയലക്ഷ്മിയുടെ വാഴത്തോട്ടം മന്ത്രി വി.എസ്. സുനിൽകുമാർ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ, പഞ്ചായത്തംഗം സാവിത്രി വിജയൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, കെ.കെ. ഷെല്ലി, പി.എം. പ്രകാശൻ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. എണ്ണൂറോളം വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്.