ചാലക്കുടി: വർഷങ്ങളായി തകർന്ന് കിടക്കുന്ന മേലൂർ അടിച്ചിലി പാലാട്ടിക്കുണ്ട് റോഡ് സഞ്ചാരയോഗ്യമാക്കാത്ത ജനപ്രതിനിധികളുടെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. മദ്ധ്യമേഖല വൈ. പ്രസിഡന്റ് കെ.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആർ. ശിവ പ്രസാദ് അദ്ധ്യക്ഷനായിരുന്നു. ഷാജു കോക്കാടൻ, ലൈജു മാക്കാട്ടി, സുനിൽ പറവൂക്കാരൻ, എ.എ. ജയൻ എന്നിവർ പ്രസംഗിച്ചു.