മാള: അന്നമനട പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫീസിന്റെ വാടക കുടിശ്ശിക സംബന്ധിച്ച തർക്കം മൂലം ഓഫീസ് മാറ്റാൻ ശ്രമിക്കുന്നതായി ആക്ഷേപം. വർഷങ്ങളായി അന്നമനടയിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി സെക്‌ഷൻ ഓഫീസിന് നിശ്ചയിച്ച വാടകയിൽ വർദ്ധനവ് വരുത്തി നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് നൽകിയതിനെ തുടർന്നാണ് ഓഫീസ് പ്രവർത്തനം മാറ്റുന്നതെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിച്ചു.

പഞ്ചായത്ത് വാടക വർദ്ധിപ്പിച്ചതായി കണക്കാക്കി കുടിശ്ശികയുള്ള തുകയ്ക്ക് റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു. എന്നാൽ കുടിശ്ശിക അടച്ചുതീർത്ത് കെ.എസ്.ഇ.ബി ഓഫീസ് അന്നമനടയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്വന്തം സ്ഥലത്തേക്കാണ് മാറ്റുന്നതെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ചന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അന്നമനട പഞ്ചായത്തിന്റെ പിടിവാശിയാണ് ഈ മാറ്റത്തിന് കാരണമെന്നും സി.പി.എം ആരോപിച്ചു.