കയ്പമംഗലം: വി വൺ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബും ബീച്ച് റോഡ് വായനശാലയും സംയുക്തമായി നടത്തുന്ന ജനകീയ മത്സ്യ കൃഷിയുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ ജിസ്‌നി ഷാജി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുൽ ഹുദ, വായനശാലാ സെക്രട്ടറി രാജി ജോഷി, ക്ലബ് സെക്രട്ടറി ഷെമീർ റഹ്മാൻ, റമീസ് അക്ബർ, അക്ബർ താനത്ത് പറമ്പിൽ, സലീഷ്, നജീബ് എന്നിവർ സംസാരിച്ചു.