nda
സ്വ​ർ​ണ്ണ​ ​ക​ള്ള​ക്ക​ട​ത്ത് ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​എ​ൻ.​ഡി.​എ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ധ​ർ​ണ​ ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ ​ഗോ​പ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: എൻ.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണക്കള്ളക്കടത്തിന് ഒത്താശ നൽകിയ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷനായി. ബി.ജെ.പി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ശ്രീലാൽ സ്വാഗതവും ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത് നന്ദിയും പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ്, നേതാക്കളായ സുജയ് സേനൻ, സുരേന്ദ്രൻ അയിനിക്കുന്നത്ത്, ഡോ. ആതിര, രഘുനാഥ് സി. മേനോൻ, ലോചനൻ, വിനയകുമാർ, കെ.എസ്. വിനോദ്, ടോണി ചാക്കോള എന്നിവർ പ്രസംഗിച്ചു.