വെള്ളാങ്ങല്ലുർ: പുത്തൻചിറ വടക്കുംമുറി വാർഡ് രണ്ടിൽ താമസിക്കുന്ന കണിച്ചായിൽ ശങ്കരൻകുട്ടി ഭാര്യ ഗീത(48)നിര്യതയായി. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെപ്തംബർ എട്ട് മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അനൂപ്, അഭിനന്ദ്. മരുമകൾ: നിമ്മി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.