കയ്പമംഗലം: മീൻ കയറ്റിവന്ന ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. ദേശീയപാത 66 ചെന്ത്രാപ്പിന്നി സെന്ററിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കഴിമ്പ്രം സ്വദേശി പൊയ്യാറ ശശാങ്കന്റെ മകൻ ശശി (60) യാണ് മരിച്ചത്.
ഇലക്ട്രീഷ്യനായ ശശി ചെന്ത്രാപ്പിന്നിയിൽ നിന്ന് ബൈക്കിൽ വടക്കു ഭാഗത്തേക്ക പോകവെ റോഡുവക്കത്ത് നിറുത്തിയിട്ടിരുന്ന കോഴിമുട്ട വാഹനത്തിന്റെ ഡോറിൽ തട്ടി നിയന്ത്രണം വിട്ട് മീൻ വണ്ടിക്കടിയിൽ പെടുകയായിരുന്നു. ലോറിക്കടിയിൽ പെട്ട് ഇയാളുടെ തല ചിന്നിച്ചിതറി. തൊട്ടടുന്ന നിൽക്കുകയായിരുന്ന സഹോദരൻ എത്തിയാണ് ശശിയെ തിരിച്ചറിഞ്ഞത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി റോഡിൽ കിടന്ന മൃതദ്ദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിലേക്ക് മാറ്റി. ഭാര്യ: ലത. മക്കൾ: ശരത്ത്, ശരണ്യ.