ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ കട്ടപ്പുറം ലിഫ്റ്റ് ഇറിഗേഷൻ പുനരുദ്ധാരണത്തിന് അനുമതി ലഭിച്ചതായി ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ടിന്റെ കുളത്തിന്റെ ആഴം കൂട്ടി ജലലഭ്യത വർദ്ധിപ്പിക്കുന്നതിനും വെള്ളം കുളത്തിലേയ്ക്ക് എത്തിക്കുന്ന ചാനലുകളുടെ കേടുകൾ പരിഹരിച്ച് വശങ്ങൾ കെട്ടി സംരക്ഷിക്കുന്ന പുനരുദ്ധാരണത്തിന് 15 ലക്ഷം രൂപയാണ് അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.