പത്ത് ദിവസത്തിനുള്ളിൽ 2183 രോഗികൾ
തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുതിപ്പ്. ജില്ലയിൽ ജനുവരി 30 ന് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ശേഷം മൊത്തം ഇതുവരെ രോഗികളുടെ എണ്ണം 7387 കടന്നപ്പോൾ അതിൽ പകുതിയിലറെ രോഗികൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ. ഇതിൽ 98 ശതമാനവും സമ്പർക്ക രോഗികൾ!. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം 2183 രോഗികളാണ് ജില്ലയിൽ ഉണ്ടായത്. ജൂലായ് ആദ്യവാരം മുതലാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടങ്ങിയത്. വിദേശത്ത് നിന്ന വരുന്നവരിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ ആയിരിക്കും കൂടുതൽ രോഗികളെന്ന മുന്നറിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അത്തരക്കാരിൽ രോഗം കണ്ടെത്തുന്നത് നാമമാത്രമായി ചുരുങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മാസം ആറാം തിയതി മുതൽ ഇന്നലെ വരെയുള്ള കണക്കുകളിൽ രണ്ട് ദിവസം മൂന്നൂറിന് മേലും ഒരു ദിവസം 250 ഉം രോഗികളുടെ എണ്ണം രേഖപ്പെടുത്തി. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം നൂറിലേറെയായിരുന്നു രോഗികൾ.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ ആശുപത്രി അധികൃതരും ചില അർദ്ധസർക്കാർ സ്ഥാപനങ്ങളും എടുത്ത സമീപനങ്ങളാണ് രോഗം ഇത്രയയേറെ മൂർച്ഛിക്കാൻ ഇടയാക്കിയത്. അമല മെഡിക്കൽ കോളേജ് , സ്വകാര്യ ആശുപത്രികൾ, തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക സ്പിന്നിംഗ് മിൽ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട ക്ലസ്റ്ററുകളിൽ നിന്ന് അതിവേഗമാണ് രോഗം പടർന്നത്. അമല ക്ലസ്റ്ററിൽ നിന്ന് മാത്രം നൂറിലേറെ രോഗികൾ ഉണ്ടായപ്പോൾ വിരുപ്പാക്ക ക്ലസ്റ്ററിലും നൂറോളം പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ശേഷവും മിൽ തുറന്ന് പ്രവർപ്പിച്ചതും രോഗ വ്യാപനം കൂടാൻ ഇടയാക്കി. രോഗ വ്യാപനം വർദ്ധിക്കുന്നതനുസരിച്ച് കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണവും ദിനം പ്രതി കൂടുകയാണ്.
സെപ്തംബർ ആറുമുതൽ 16 വരെയുള്ള കൊവിഡ് രോഗികളുടെ എണ്ണം----2183
6 -----145
7----155
8----110
9----323
10---300
11---184
12----172
13---182
14----161
15----188
16----263