viswa-karma-dinam
ബി.എം.എസ്.കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനം ബി.എം.എസ് ജില്ലാ സെക്രട്ടറി എം.കെ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: ബി.എം.എസ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനം ആചരിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി എം.കെ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അംബരീഷ് അദ്ധ്യക്ഷത വഹിച്ചു. തച്ചുശാസ്ത്ര വിദഗ്ദ്ധൻ ദേവദാസ് ആചാരിയെ ബി.എം.എസ് ജില്ലാ സെക്രട്ടറി എം.കെ ഉണ്ണിക്കൃഷ്ണൻ ആദരിച്ചു. മേഖലാ സെക്രട്ടറി കെ.ബി ജയശങ്കർ, ലിജോയ് ചക്കരപ്പാടം, ഹരീഷ്, എം.കെ ജിനൻ എന്നിവർ സംസാരിച്ചു.