പെരിങ്ങോട്ടുകര: പാലം നിർമ്മിച്ച് ബല പരിശോധന നടത്തിയാലേ പൊതുജനത്തിന് തുറന്നുകൊടുക്കുകയുള്ളൂവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. അഴിമാവ് കടവ് പാലം നിർമ്മാണ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാലത്തിനായി മുറവിളി കൂട്ടുന്നവർ പശ്ചാത്തല സൗകര്യം കൂടി ഒരുക്കണം. സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനത്ത് നിർമ്മിച്ച പാലങ്ങളേക്കാൾ കൂടുതൽ പാലം പിണറായിയുടെ കാലത്ത് നിർമ്മിക്കാൻ കഴിഞ്ഞതായും മന്ത്രി അവകാശപ്പെട്ടു. യോഗത്തിൽ ഗീതാ ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. കെ.എഫ് ലിസി റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.ടി ടൈസൺ എം.എൽ.എ, കളക്ടർ എസ്. ഷാനവാസ്, ആർ.ബി.ഡി.സി.കെ എം.ഡി ജാഫർ മാലിക്, അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് വി.ഐ അബൂബക്കർ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈനാ പ്രദീപ്, സി.ആർ മുരളീധരൻ, എ.എസ് ദിനകരൻ, വി.കെ സുശീലൻ എന്നിവർ സംസാരിച്ചു.