umman-chandi-anumodhanam

ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടിക്ക് അനുമോദന സദസ് കയപ്മംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനവും,​ അനുമോദന സദസും,​ ലഡു വിതരണവും നടത്തി. അനുമോദന സദസ് കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂക്ക് അദ്ധ്യക്ഷനായി. നേതാക്കളായ പി.ഡി സജീവ്, ടി.കെ നസീർ, രവീന്ദ്രൻ ഉള്ളാട്ടിൽ, ബേബി തോമസ്, ഹരിദാസ് വേതോട്ടിൽ, ലൈല മജീദ്, എ.കെ ജമാൽ, എ.വി പ്രശോഭിതൻ എന്നിവർ സംസാരിച്ചു.

കയ്പമംഗലം: പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50​-ാം വർഷ ദിനത്തിൽ ലഡു വിതരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി ചന്ദ്രൻ അദ്ധ്യക്ഷനായി. കെ.സി പ്രദോഷ്‌ കുമാർ, സി.പി ഉല്ലാസ്, കെ.കെ മോഹൻദാസ്, അബ്ബാസ് കാട്ടുപറമ്പിൽ, പി. വിജയകുമാർ, സത്യൻ പറമ്പുവീട്ടിൽ, നാരായണൻ തയ്യിൽ എന്നിവർ സംസാരിച്ചു.