kalidala
അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിൽ ക്ഷേത്രശിലാസ്ഥാപനം തപോവനം അശ്വിനിദേവ് നിർവഹിക്കുന്നു.

കൊടകര: അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിൽ പ്രഥമ ക്ഷേത്രമായ രുദ്രമഹാകാളി ക്ഷേത്രത്തിന്റെയും നാഗരാജക്ഷേത്രത്തിന്റെയും ശിലാസ്ഥാപനം തപോവനം അശ്വിനിദേവ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്. ശശി, ഓർഗനൈസിംഗ് സെക്രട്ടറി രാജേന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് എൻ.എസ്. രാംമോഹൻ, സെക്രട്ടറി എൻ.പി. ശിവൻ, ജില്ലാ സെക്രട്ടറി ടി.സി. സേതുമാധവൻ, സമിതി പ്രസിഡന്റ് സുധാകരൻ, സെക്രട്ടറി വി.കെ. ശ്രീരാമൻ, ട്രഷറർ പി.എസ്. ദിലീപ് എന്നിവർ പങ്കെടുത്തു.