യുവമോർച്ച നെന്മണിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുന്നതിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് നിർവഹിക്കുന്നു.
ആമ്പല്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് യുവമോർച്ച നെന്മണിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. നടലിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് നിർവഹിച്ചു. യുവമോർച്ച നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്യാം അദ്ധ്യക്ഷനായി. ബി.ജെ.പി പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ്, സുധീഷ്, നിഖിൽ മാളിയേക്കൽ, ധനുഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.