charamam-komalavally

പെരിങ്ങോട്ടുകര: കീഴ്പ്പിള്ളിക്കര ഹെൽത്ത് സെന്ററിന് സമീപം പരേതനായ കല്ലിങ്ങൽ വേലപ്പക്കുട്ടി ഭാര്യ കോമളവല്ലി (100) നിര്യാതയായി. പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിന് സമീപം കരിപ്പാറ കുടുംബാംഗമാണ്. ശ്രീനാരായണ ഗുരുദേവന്റെ സോമശേഖര ക്ഷേത്രത്തിലേക്കുള്ള അവസാന വരവിൽ ഗുരുദേവനെ കാണുകയും മുന്തിരിപ്രസാദം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുവിനെ ദർശിച്ചിട്ടുള്ള അവസാന കണ്ണികളിൽ ഒരാളാണ് കോമളവല്ലി. സംസ്കാരം നടത്തി. മക്കൾ : രഘുനന്ദനൻ, വ്യന്ദാവൻ (ബഹറിൻ), രേണുക, രമ. മരുമക്കൾ : കാഞ്ചന, നൈസിൽ (ഗുരുകുലം പബ്ളിക്ക് സ്കൂൾ, വെങ്ങിണിശ്ശേരി), വിജയൻ (റിട്ട. പൊലീസ്).