കെ.എസ്.കെ.ടി.യു, കർഷക സംഘം നാട്ടിക ഏരിയാ കമ്മിറ്റികൾ നൽകുന്ന ഭക്ഷ്യസാധനങ്ങൾ ലുലു കൊവിഡ് സെന്റർ ചെയർപേഴ്‌സണ് കൈമാറുന്നു
തൃപ്രയാർ: നാട്ടിക ലുലു കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് 500 നാളികേരവും ഇഞ്ചിയും കെ.എസ്.കെ.ടി.യു , കർഷക സംഘം നാട്ടിക ഏരിയാ കമ്മിറ്റികൾ ചേർന്ന് നൽകി. കൊവിഡ് സെന്ററിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ വച്ചാണ് സാധനങ്ങൾ കൈമാറിയത്. സി.പി.എം ഏരിയാ സെക്രട്ടറി പി.എം. അഹമ്മദ്, കെ.എ. വിശ്വംഭരൻ മാസ്റ്റർ, എം.എ. ഹാരിസ് ബാബു, വി.കെ. ജ്യോതിപ്രകാശ് എന്നിവർ ചേർന്ന് ചെയർപേഴ്‌സൺ ഡോ. സുഭാഷിണി മഹാദേവന് കൈമാറി. രണ്ടാഴ്ച മുമ്പ് 500 നാളികേരം കൈമാറിയിരുന്നു. വാടാനപ്പിള്ളി പഞ്ചായത്തിലെ ഫുഡ്മസോൺ പലവ്യഞ്ജനങ്ങൾ, പഞ്ചസാര, ശർക്കര, വിവിധ തരം പൊടികൾ കൈമാറി.
ചടങ്ങ് ഡോ.സുഭാഷിണി മഹാദേവൻ ഉദ്ഘാടനം ചെയ്തു. ഫുഡ് കമ്മിറ്റി കൺവീനർ ഷിജിത്ത് വടക്കഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സി.ബി. സുനിൽകുമാർ, രജനി ബാബു, വി.ആർ. പ്രഭ, ഡോ: പി.കെ. രാധാകൃഷ്ണൻ, ഡോ: രാഹുൽ എന്നിവർ സംബന്ധിച്ചു.