തൃശൂർ: മൂലധനത്തിൽ നിന്നും ആദർശം ഉൾക്കൊണ്ടിരുന്ന സി.പി.എം ഇന്ന് മൂലധനം ഉപേക്ഷിച്ച് ഖുർആനെ ആദർശഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നുവെന്ന് വിചാരകേന്ദ്രം മദ്ധ്യമേഖലാ സംഘടന സെക്രട്ടറി ഷാജി വരവൂർ. ഭാരതീയ വിചാര കേന്ദ്രം തൃശൂർ സ്ഥാനീയ സമിതി യോഗം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളക്കടത്ത് നടത്തിയ സ്വന്തം മക്കളെ ഖുർആൻനിന് പിന്നിൽ ഒളിപ്പിച്ച് രക്ഷപെടുത്താമെന്നാണ് സി.പി.എം നേതൃത്വം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സമിതി പ്രസിഡന്റ് അഡ്വ:പ്രിയൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി. മുകേഷ്, സമിതി സെക്രട്ടറി പ്രദീപ് ഭാസ്‌കർ, നിവേദ് എന്നിവർ സംസാരിച്ചു.