ചാവക്കാട്: ചാവക്കാട് മേഖലയിൽ 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിലായി. വടക്കേകാട്, പുന്നയൂർ എന്നീ പഞ്ചായത്തുകളിൽ 15 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. വടക്കേക്കാട് പഞ്ചായത്തിൽ പറയങ്ങാട് മൂന്നാം വാർഡിൽ മൂന്ന് പേർക്കും വൈലത്തൂരിൽ നാല് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുന്നയൂർ പഞ്ചായത്തിൽ എടക്കഴിയൂർ നോർത്തിൽ നാല് പേർക്കും എടക്കഴിയൂർ ബീച്ചിൽ നാല് പേർക്കുമാണ് രോഗം. ചാവക്കാട് നഗരസഭ വാർഡ് 32 പുത്തൻകടപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ ഭർത്താവിനും കൊവിഡ് പോസറ്റിവായി.
കടപ്പുറം പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കടപ്പുറം പഞ്ചായത്തിലെ മൂന്നു പേർക്കും രോഗം കണ്ടെത്തി. കൊവിഡ് വ്യാപനത്തെ തുടർന്ന് എടക്കഴിയൂരിലെ പള്ളികളിൽ നടന്നു വന്നിരുന്ന വെള്ളിയാഴ്ചകളിലെ ജുമുഅ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവച്ചു. തിരുവത്ര പുത്തൻകടപ്പുറം ജുമാ മസ്ജിദിലും വെള്ളിയാഴ്ച ജുമുഅ നിറുത്തിവച്ചു.