nermana-udgadanam
പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു.

പുതുക്കാട്: 126 വർഷം പഴക്കമുള്ള മലയാളം സ്‌കൂൾ എന്നറിയപ്പെടുന്ന പുതുക്കാട്ടെ വിദ്യാലയ മുത്തശ്ശിക്ക് അന്താരാഷ്ട്ര നിലവാരമുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഒന്ന് മുതൽ വി.എച്ച്.എസ്.ഇ വരെയുള്ള സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രത്യേക താത്പര്യപ്രകാരം കേരള സർക്കാർ 1.87 കോടി രൂപ കെട്ടിട നിർമ്മാണത്തിന് അനുവദിച്ചിരുന്നു. പത്ത് വർഷമായി തുടർച്ചയായി നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയമാണെന്ന പ്രത്യേകത കൂടിയുണ്ട് വിദ്യാലയ മുത്തശ്ശിക്ക്

നിർമാണ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സതി സുധീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു കാളിയങ്കര, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. മനോജ്, പ്രധാന അദ്ധ്യാപിക ഉഷ ആന്റണി. പ്രിൻസിപ്പൽ കേശവപ്രസാദ്, കൊടകര ബി.പി.ഒ നന്ദകുമാർ, പി.ടി.എ പ്രസിഡന്റ് ബോബൻ, ഒ.എസ്.എ പ്രസിഡന്റ് വർഗീസ് തെക്കെത്തല, പൊതുമരാമത്ത്‌ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ വി.ആർ. ദീപ, എം.എ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.