മാള: കോഴിക്കോട് സർവകലാശാല ബി.എസ് സി കണക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഭദ്രപ്രിയയെ എസ്.എൻ.ഡി.പി മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ആദരിച്ചു. അഷ്ടമിച്ചിറ ശാഖയിലെ വാക്കയിൽ സജീവിന്റെ മകളാണ് ഭദ്രപ്രിയ. ചടങ്ങിൽ യൂണിയൻ കൗൺസിലർ കെ.ബി. രാജേഷ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര സുബ്രഹ്മണ്യൻ, അഷ്ടമിച്ചിറ ശാഖ ഭാരവാഹികളായ ശിവദാസൻ ഉരുണ്ടോളിൽ, ജയൻ വാക്കയിൽ, വേലായുധൻ പനമ്പിള്ളി, ചന്ദ്രൻ മരോട്ടിക്കുന്നത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.